Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Public Protest

Palakkad

ഇത്തിയൻമല ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രാ​യ ജ​ന​കീ​യപ്ര​ക്ഷോ​ഭം ഒ​ന്ന​രമാ​സം പി​ന്നി​ട്ടു

ഒ​റ്റ​പ്പാ​ലം: പ​ന​മ​ണ്ണ ഇ​ത്തി​യ​ൻ​മ​ല ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഒ​ന്ന​ര​മാ​സം പി​ന്നി​ട്ടു. ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ക്വാ​റി അ​ട​ച്ചു​പൂ​ട്ടു​ന്ന​തു വ​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി തു​ട​രാ​നാ​ണ് തീ​രു​മാ​നം.
ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ വ​രു​ന്ന പ​ന​മ​ണ്ണ പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ക​രി​ങ്ക​ൽ ക്വാ​റി ഉ​ൾ​പ്പെ​ടു​ന്ന അ​ന​ങ്ങ​ന​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന​വ​ർ ചേ​ർ​ന്നാ​ണ് ജ​ന​കീ​യ സ​മി​തി​ക്ക് രൂ​പം​ന​ൽ​കി​യ​ത്.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ സ​ബ് ക​ള​ക്ട​ർ അ​ഞ്ജി​ത്ത് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം പ​രി​സ​ര​ത്തെ വി​ള്ള​ൽ വീ​ണ വീ​ടു​ക​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന കി​ണ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളും സ​ബ് ക​ള​ക്ട​ർ നേ​രി​ൽ ക​ണ്ടു.

അ​ടി​യ​ന്ത​ര​മാ​യി ക​രി​ങ്ക​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​യോ​ള​ജി​ക്ക​ൽ വ​കു​പ്പ് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളോ​ട് സ​ബ് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.

ഇ​തി​നു​ശേ​ഷം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ജ​ന​കീ​യ സ​മി​തി​യു​ടെ പേ​രി​ൽ ഒ​ന്ന​ര മാ​സ​ത്തി​ല​ധി​ക​മാ​യി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു വ​രു​ന്നു​ണ്ട്. വി​ഷ​യം ഹൈ​ക്കോ​ട​തി​യു​ടേ​യും പ​രി​ഗ​ണ​ന​യി​ലാ​ണ്.

Latest News

Corehub Up